ചെറുതോണി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, മുൻ പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ എന്നിവരുടെ സംയുക്ത നേതൃയോഗം നാളെ വൈകിട്ട് മൂന്നിന് തൊടുപുഴ വൈ.എം.സി.എ ഹാളിൽ ചേരും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജ്ജുനൻ അറിയിച്ചു.