march

തൊടുപുഴ: വോട്ടുകൊള്ള നടത്തുന്നതായി ആരോപിച്ച് സമരം നടത്തുന്ന രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയർപ്പിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തി. മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. തുടർന്നു നടന്ന വിശദീകരണ യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. നികുതിക്കൊള്ളയ്ക്കും വോട്ടു കൊള്ളയ്ക്കും പകരം ചോദിയ്ക്കാൻ പൊതുജനം കാത്തിരിക്കുകയാണെന്ന്എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നേതാക്കളായ ജോയി തോമസ്, റോയ് കെ പൗലോസ്, ജോയി വെട്ടിക്കുഴി, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, നിഷ സോമൻ,സിറിയക് തോമസ്, എം.ഡി. അർജുനൻ, ഷിബിലി സാഹിബ്, കെ.എസ്. അരുൺ, മുകേഷ് മോഹൻ, എൻ.ഐ. ബെന്നി, തോമസ് മാത്യു കക്കുഴിയിൽ, ബിജോ മാണി, രാജു ഓടയ്ക്കൽ, ജയ്സൻ കെ. ആന്റണി, ജോസ് അഗസ്റ്റിൻ, പി.ആർ. സലികുമാർ, ടി.ജെ. പീറ്റർ, മിനി സാബു, പി.എ. സജി, ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.