പീരുമേട്: വന്യമൃഗ ശല്യത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു. പട്ടുമല പ്രദേശത്ത് മാസങ്ങളായി കാട്ടാനശല്യം നേരിടുന്നു. പകൽ സമയങ്ങളിൽ പോലും കാട്ടാന തേയില തോട്ടത്തിലൂടെ ഇറങ്ങി നടക്കുന്നു. സമീപ പ്രദേശത്ത് ഏതാനും ദിവസങ്ങൾക്ക് മുൻപ് പട്ടയഭൂമിയിൽ നിന്നും വിറക് ശേഖരിക്കാൻ പോയ ആളെ കാട്ടാന ഓടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാന ശല്യം അറുതിവരുത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. സ്ഥിരമായി ആർ.ആർ.ടി.സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇവിടെ കാട്ടുപന്നി ശല്യവും വർദ്ധിച്ചിരിക്കയാണ്. പകലും രാത്രിയിലും ഒരുപോലെ പന്നി കൂട്ടങ്ങളാണ് നാട്ടുകാർക്ക് ഭീക്ഷണിയായി മാറിയിരിക്കുന്നത്. യോഗം സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ്. സാബു, സി.ആർ. സോമൻ, പി.എ.ജേക്കബ്,വൈ.എം. ബെന്നി, കെ.ബി. സിജിമോൻ, റ്റി.കെ.മോഹനൻ, അയ്യപ്പൻ എന്നിവർ സംസാരിച്ചു. കെ.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു.