പീരുമേട്: സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് അപകടത്തിൽപ്പെട്ട് മരണമടയുന്നവരെ
റിസ്‌ക്ക് ഫണ്ടിൽ ഉൾപ്പെടുത്തണമെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പീരുമേട് ഏരിയാ സമ്മേളനംആവശ്യപ്പെട്ടു. ഏലപ്പാറ കാർഷിക വികസന ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ.സി.ഇ.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പി.പി. വിനോദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ഇ.കെ. ചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ജി. അരുൺ പ്രവർത്തന റിപ്പോർട്ട്
അവതരിപ്പിച്ചു. സഹകരണ യൂണിയൻ ചെയർമാൻ എം.ജെ. വാവച്ചൻ, കെ.സി.ഇ.യു ജില്ലാ സെക്രട്ടറി ടി.സി. രാജശേഖരൻ, പി.ജി. അജിത, ആന്റപ്പൻ എൻ. ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഐ മൂവീസ് (പ്രസിഡന്റ്), പി.പി. വിനോദ് (സെക്രട്ടറി), വി.ജെ. തോമസ്‌കുട്ടി (ട്രഷറർ), എന്നിവർ ഉൾപ്പെട്ട 23 അംഗ ഏരിയാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.