തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗും മർച്ചന്റ്സ് അസോസിയേഷനും തൊടുപുഴ നഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്വാതന്ത്ര്യദിന സാംസ്‌കാരിക റാലി സംഘടിപ്പിച്ചു. ഗാന്ധി സ്‌ക്വയറിൽ നിന്ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലേക്ക് നടത്തിയ റാലി നഗരസഭാ ചെയർമാൻ കെ. ദീപക് ഫ്ളാഗ് ഓഫ് ചെയ്തു. പതിനഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 100 കണക്കിന് കുട്ടികൾ റാലിയിൽ പങ്കെടുത്തു. സമാപന സമ്മേളനം നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷനായ യോഗത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസി ആന്റണി, വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ, നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ, ജില്ലാ ട്രഷറർ ആർ. രമേശ്, മർച്ചന്റ്സ് ട്രസ്റ്റ് പ്രസിഡന്റ് ആർ. ജയശങ്കർ, മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി സി.കെ. നവാസ്, ട്രഷറർ അനിൽകുമാർ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജോർജുകുട്ടി ജോസ്, ട്രഷറർ അനസ് പെരുന്നിലം, എന്നിവർ പ്രസംഗിച്ചു. ദേശീയതലത്തിൽ അംഗീകാരം കിട്ടിയ ഇരുപതോളം കുട്ടികൾക്കുള്ള മൊമെന്റോ സാംസ്‌കാരിക സമ്മേളനത്തിൽ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ മാന്തളിരുംപാറ രവി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5001 രൂപയും ന്യൂമാൻ കോളേജ് കരസ്ഥമാക്കി.