കുമാരമംഗലം: എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടകം ഒന്ന് മുതൽ ആചരിച്ചുവന്ന രാമായണപാരായണം ശ്രീരാമ പട്ടാഭിഷേകച്ചടങ്ങുകളോടെ സമുചിതമായി ആചരിച്ചു. കരയോഗം പ്രസിഡന്റ് ഒ.എസ്. ഉണ്ണിക്കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന രാമായണ പാരായണ ചടങ്ങുകൾക്ക് വനിതാസമാജം പ്രസിഡന്റ് ജയലക്ഷ്മി ശ്രീകുമാർ കാർമ്മികത്വം വഹിച്ചു. രാമായണ ക്വിസ്, പാരായണ മത്സരം, വിജയികൾക്കുള്ള സമ്മാനദാനം തുടങ്ങിയവയും നടന്നു. വിഭവ സമൃദ്ധമായ സദ്യയോടെയാണ് രാമായണ മാസാചരണം സമാപിച്ചത്.