പെരുമ്പിള്ളിച്ചിറ: കുമാരമംഗലം മുസ്ലീം യൂത്ത് ലീഗ് നേതൃത്വത്തിൽ സ്വാതന്ത്യദിനത്തിൽ ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു. കുമാരമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസൽ എൽപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ വെട്ടിക്കൽ ദേശീയ പതാക ഉയർത്തി. യൂത്ത് ലീഗ് ഇടുക്കി ജില്ലാ സെക്രട്ടറി ഡോ. കെ.എം. അൻവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറി അജാസ് പുത്തൻപുര, നിസാർ പഴേരി, അൻസാർ മലയിൽ എന്നിവർ സംസാരിച്ചു. റഹിം സി.കെ, ഉമ്മർ കലയത്തുങ്കൽ, ഷാജി, ഷഫീക്ക്, ഷൈൻ, രാജു ഗോപാലൻ, നിസാർ തെക്കേക്കര, ലിജോ ജോയി, ആദിർഷ എന്നിവർ പങ്കെടുത്തു. അൻഫാൽ വാഫി പ്രതിഞ്ജ ചൊല്ലി ദേശീയഗാനത്തോടെ സമാപിച്ചു.