കട്ടപ്പന: 'ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ" എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്‌.ഐ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ സമരസംഗമം സംഘടിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടി കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി എം.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ, നിയാസ് അബു, അജോ സെബാസ്റ്റ്യൻ, എസ്. കണ്ണൻ, വി.സി. സരുൺ, അരുൺ ജോസഫ് എന്നിവർ സംസാരിച്ചു. ഇടുക്കിക്കവലയിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.