തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വ സംഗമം ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു. ശാഖാ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത്മൂവ്മെന്റ്, കുമാരി സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഒന്നിന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന പരിപാടിയിൽ എല്ലാ ശാഖകളിൽ നിന്നും 50 പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഇത്തവണ ചതയം എല്ലാ ശാഖകളിലും വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ ചെറായിക്കൽ ക്ഷേത്രത്തിൽ ഓണാഘോഷവും സംഘടിപ്പിച്ചു. യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ പി.ടി. ഷിബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, കെ.കെ. മനോജ്, എ.ബി. സന്തോഷ്, യൂത്ത് പ്രസിഡന്റ് അഖിൽ സുഭാഷ്, സെക്രട്ടറി ശരത് പുളിമൂട്ടിൽ, വനിതാ സംഘം പ്രസിഡന്റ് ഗീതാ ബാബുരാജ് എന്നിവർ പങ്കെടുത്തു.