തൊടുപുഴ. ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കായി ദേശീയ ഗാന മത്സരം നടത്തി. ലയൺസ് ഇന്റർനാഷണൽ റീജണൽ കോഡിനേറ്റർ പ്രൊഫ. സാംസൺ തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സാബു എ. മാത്യു അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ ആന്റണി, റീജണൽ ചെയർമാൻ ഷൈജൻ സ്റ്റീഫൻ, സോൺ ചെയർമാൻ സി.സി. അനിൽകുമാർ, ലയൺസ് ചാർട്ടർ പ്രസിഡന്റ് നോബി സുദർശൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഷാജു പി.വി, സെക്രട്ടറി ടെൻസിങ് പോൾ, ഏലിയാസ് പി. മാത്യു എന്നിവർ പ്രസംഗിച്ചു. മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും ഹോളി ഫാമിലി നഴ്സിംഗ് സ്‌കൂൾ രണ്ടാം സ്ഥാനവും സരസ്വതി സെൻട്രൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.