ഇടുക്കി: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ ഇന്നലെയും ഇന്നും രാത്രികാല ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഗ്യാപ് റോഡ് ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലും പാറക്കഷ്ണങ്ങൾ റോഡിലേക്ക് പതിക്കാനും സാദ്ധ്യതയുള്ളതിനാലാണ് നിരോധനം.