തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി കീഴ്ശാന്തി കാടമറുക്മന അജയൻ നമ്പൂതിരി എന്നിവർ നെൽക്കതിർ ഏറ്റുവാങ്ങി ക്ഷേത്രമണ്ഡപത്തിൽ സമർപ്പിച്ചു. നിറപുത്തരി പൂജകൾ നടത്തി. ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് പൂജിച്ച നെൽക്കതിരുകൾ വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയൻ, സഹരക്ഷാധികാരി എം.ആർ. ജയകുമാർ, സെക്രട്ടറി സിജു വടക്കേ മൂഴിക്കൽ, മാനേജർ കെ.ആർ. സതിഷ്, ഖജാൻജി എം.എൻ. രവീന്ദ്രൻ, സുധീഷ് മോഹൻ , ഹരികൃഷ്ണൻ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.