രാജാക്കാട്: ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയുടെ നേതൃത്വത്തിൽ പതാകദിനാചരണം നടത്തി. ശാഖാ പ്രസിഡന്റ് ബി. സാബു വാവലക്കാട്ട് രാജാക്കാട് ടൗണിലെ കൊടിമരത്തിൽ പതാക ഉയർത്തി. ചിങ്ങം ഒന്ന് മുതൽ ചതയ ദിനമായ ചിങ്ങം 22 വരെ ശാഖയുടെ കീഴിലുള്ള എല്ലാ വീടുകളിലും പതാക ഉയർത്തും. ചടങ്ങിൽ ശാഖാ വൈസ് പ്രസിഡന്റ് വി.എസ്. ബിജു വെട്ടുകല്ലുംമാക്കൽ, സെക്രട്ടറി കെ.പി. സജീവ് കണ്ണശ്ശേരിൽ, വനിതാ സംഘം പ്രസിഡന്റ് ദീപ ഷിബു വരിക്കത്തറപ്പേൽ, സെക്രട്ടറി ശുഭ ബൈജു മണേലിൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ശ്രീരാജ് മധുരമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി അനൂപ് മൂലംകുഴിയിൽ, ശാഖാ ഭാരവാഹികളായ വിജയൻ വെള്ളച്ചാലിൽ, സുർജിത് തകിടിക്കൽ, ഷൈൻ പുളിക്കൽ, സുബി ഭാസ്‌കർ, റെജി പുത്തൻപുരയ്ക്കൽ, അനുലാൽ വേട്ടോംകുന്നേൽ, മോഹനൻ സാക്ഷാംകുന്നേൽ, മോഹനൻ തൊട്ടുമുറിയിൽ, ഷിബു തേക്കുംകാട്ടിൽ, ദിപിൻരാജ് കലവനാക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.