കുമാരമംഗലം: കർഷക ദിനത്തോടനുബന്ധിച്ച് കുമാരമംഗലം പഞ്ചായത്തിൽ കർഷകദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ദിനാഘോഷ പരിപാടികളും മികച്ച കർഷകരെ ആദരിക്കലും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിബിൻ വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. കൂൺ കൃഷിയും സാദ്ധ്യതകളും എന്ന വിഷയത്തിൽ കർഷകനായ സിബി താന്നിക്കാമറ്റത്തിൽ ക്ലാസെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷെമീന നാസർ, സാജൻ ചിമ്മിണിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജി, പഞ്ചായത്ത് അംഗങ്ങളായ ലൈല കരീം, സുമേഷ് പി, സജി ചെമ്പകശ്ശേരിൽ, കെ. സുനിത, മായ ദിനേശൻ, കൃഷി അസിസ്റ്റന്റുമാരായ വി.കെ. ജിൻസ്, വി.എം. സിദ്ധീഖ് എന്നിവർ പങ്കെടുത്തു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മാടശ്ശേരിൽ, ആന്റണി കലൂർ തൊട്ടിയിൽ, ബേബി മുണ്ടുനടയിൽ, ജലേഷ് കല്ലിങ്കകുടിയിൽ, സ്റ്റാൻലി ജോർജ്ജ് കുന്നക്കാട്ട്, ചന്ദ്രൻ ചോഴംകുടിയിൽ, കുമാരി അൽഫോൻസ, വിജയ് ജെ.എൽ.ജി ഗ്രൂപ്പ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫീസർ ആർദ്ര ആൻ പോൾ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ടി. ലേഖ നന്ദിയും പറഞ്ഞു.