കോടിക്കുളം: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേർളി റോബിയുടെ അദ്ധ്യക്ഷതയിൽ കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കെ.ജെ. പോൾ കോക്കണ്ടത്തിൽ (മികച്ച മുതിർന്ന കർഷകൻ), ജോണി വർക്കി അറയ്ക്കൽ (മികച്ച സംയോജിത കർഷകൻ), ലൂസി ബേബി കരിമ്പാനിയിൽ (മികച്ച ജൈവ കർഷക), അനില ജോസ് റാത്തപ്പിള്ളിൽ (മികച്ച വനിതാ കർഷക), ഡോണ സിബി പിണക്കാട്ട് (മികച്ച യുവ കർഷക), ഗോപി ടി.ടി താന്നിക്കുന്നേൽ (മികച്ച എസ്.സി/ എസ്.ടി കർഷകൻ), എം. ബഷീർ മുണ്ടയ്ക്കൽ (മികച്ച കർഷക തൊഴിലാളി), നതനയേൽ സിജോ, പള്ളിക്യാമാലിൽ (മികച്ച വിദ്യാർത്ഥി കർഷകൻ), ടോം ജോസഫ് എടാട്ട് (മികച്ച നെൽക്കർഷകൻ) എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ആദരിക്കപ്പെട്ടവർ കാർഷിക മേഖലയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ആന്റണി, മെമ്പർമാരായ ഫ്രാൻസിസ് സ്‌കറിയ, അനീഷ് കെ.എസ്., ഹലീമ നാസർ, രമ്യ മനു, ബിനി മോൻ, ഷൈനി ബെന്നി, നെടുമറ്റം എസ്.സി.ബി പ്രസിഡന്റ് അഡ്വ. വിനീഷ് പി. ലൂക്കോസ് എന്നിവർ സംസാരിച്ചു. 'കിസാൻ ക്രെഡിറ്റ് കാർഡും മറ്റ് കാർഷിക വായ്പ്പകളും' എന്ന വിഷയത്തിൽ കോടിക്കുളം യൂണിയൻ ബാങ്ക് മാനേജർ ഗ്രീന എ.വി ക്ലാസെടുത്തു. കൃഷി ഓഫീസർ ആനന്ദ് വിഷ്ണു പ്രകാശ് സ്വാഗതവും കൃഷിഭവനിലെ സീനിയർ കൃഷി അസിസ്റ്റന്റ് എൻ.എസ്. അനുമോൾ നന്ദിയും പറഞ്ഞു.