മൂലമറ്റം: കേരള കർഷക യൂണിയൻ അറക്കുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകനെ ആദരിച്ചു. മികച്ച കർഷകനായ കുഴിഞ്ഞാലിൽ കെ.കെ. തോമസിനെയാണ് ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ് പൊന്നാട അണിയിച്ച് മൊമന്റോ നൽകി ആദരിച്ചത്. എ.ഡി. മാത്യു ആഞ്ചാനി, ജോസുകുട്ടി തുടിയൻ പ്ലാക്കൽ, ലൂക്കാച്ചൻ മൈലാടൂർ, സാഞ്ചു, ജോമോൻ, ബാബു, ജോജോ, ജോസ് പ്ലാക്കുട്ടം തുടങ്ങിയവർ നേതൃത്വം നൽകി.