തൊടുപുഴ: തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിന്റെ നഷ്ടപ്പെട്ട ദേവഭൂമി വീണ്ടെടുക്കൽ സമരസമിതി രൂപീകരിച്ചു. കാഞ്ഞിമരറ്റം ഉമാമഹേശ്വര ഓഡിറ്റോറിയത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു ഉദ്ഘാടനം നടത്തി. സമരസമിതി മുഖ്യരക്ഷാധികാരിയായി സ്വാമി അയ്യപ്പദാസിനെയും രക്ഷാധികാരികളായി വിവിധ സമുദായ സംഘടനാ നേതാക്കളെയും ഹിന്ദു സംഘടനാ നേതാക്കളെയും തിരഞ്ഞെടുത്തു. ചെയർമാനായി ഡോ. സോമശേഖരൻ സി.ഇ, ജനറൽ സെക്രട്ടറിയായി പി.ജി. രാജശേഖരൻ, വൈസ് ചെയർമാന്മാരായി പി.എസ്. രവീന്ദ്രനാഥൻ, ബിജു തങ്കപ്പൻ എന്നിവരെയും തിരഞ്ഞെടുത്തു.