കട്ടപ്പന: ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പുതുവർഷത്തിൽ നടന്ന കളഭാഭിഷേകത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തന്ത്രി കുമരകം ജിതിൻ ഗോപാലൻ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കൽ, സെക്രട്ടറി ബിനു പാറയിൽ, വൈസ് പ്രസിഡന്റ് സാബു അറയ്ക്കൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.