class
നാഗപ്പുഴ ശാന്തുകാട് കാവ്സംരക്ഷണ സമിതി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് പ്രൊഫ. വി.എസ്. റെജി ഉദ്ഘാടനം ചെയ്യുന്നു

നാഗപ്പുഴ: ശാന്തുകാട് കാവ് സംരക്ഷണ സമിതിയും ക്ഷേത്രോപദേശക സമിതിയും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാന്തുകാട് ദേവീതീർത്ഥം അന്നദാനമണ്ഡപത്തിൽ നടന്ന ചടങ്ങ് പ്രൊഫ. വി.എസ്. റെജി ഉദ്ഘാടനം ചെയ്തു. 'അറിവാണ് ലഹരി, ജീവിതമാണ് മുന്നിൽ" എന്ന വിഷയത്തിൽ വണ്ണപ്പുറം എസ്.എൻ.എം ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ അബ്ബാസ് മാസ്റ്റർ പഴേരി ക്ലാസെടുത്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.എസ്. മനോജ് അദ്ധ്യക്ഷനായിരുന്നു. എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖാ പ്രസിഡന്റ് ബൈജു ചന്ദ്രൻ, കാവ്സംരക്ഷണ സമിതി രക്ഷാധികാരി എം.ജി. രാജൻ, അഭിലാഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി പി.ബി. ബിബിൻ സ്വഗതവും സമിതി അംഗം എം.പി. തമ്പിക്കുട്ടൻ നന്ദിയും പറഞ്ഞു.