വണ്ണപ്പുറം: തുടർച്ചയായി മോഷണം നടക്കുന്ന വണ്ണപ്പുറത്ത് വീണ്ടും മോഷണം. നാല്പതേക്കർ സ്വദേശി ഇടത്തറയ്ക്കൽ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വെളിയിൽ അലക്കിയിട്ടിരുന്ന തുണികളും പാത്രങ്ങളുമാണ് മോഷ്ടിച്ചത്. കുറച്ച് നാളുകളായി വീട്ടിൽ ആൾതാമസമില്ലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ചന്ദ്രൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക്കളയിലെ ഇരുമ്പ് ജന്നൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. പാത്രങ്ങൾക്ക് പുറമേ ഓട്ടുരുളിയും കിണ്ടിയും നിലവിളക്കും സഹിതം മോഷണം പോയി. സംഭവത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കാളിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.