പീരുമേട്: കുട്ടിക്കാനം- കട്ടപ്പന മലയോരഹൈവേയിൽ ഏലപ്പാറയ്ക്ക് സമീപം മൂന്നാംമൈലിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചങ്ങനാശ്ശേരിയിൽ നിന്ന് മുരിക്കാശ്ശേരിയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസും ഏലപ്പാറയിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനായ മുന്നാംമൈൽ സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് തകർന്നു.