അടിമാലി :ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിൽ മറയൂർ ഗ്രാമ പഞ്ചായത്തിലെ പട്ടിക്കാട്, കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ മിഷൻ വയൽ, തീർത്ഥമല, പൊങ്ങപ്പള്ളി, ദണ്ഡുകൊമ്പ് എന്നീ പട്ടിക വർഗ നഗറുകളിൽ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറികളിലെ ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 25ന് രാവിലെ 10.30ന് പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഉന്നത വിദ്യാഭ്യാസം, ബിഎഡ്/ഡിഎഡ് ആണ് അടിസ്ഥാന യോഗ്യത. പ്രായ പരിധി 18 നും 35 നും ഇടയിൽ. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിഗ്രി യോഗ്യതയുള്ളവരെ പരിഗണിക്കും. പുതിയ പഠനമുറി ആരംഭിക്കുന്ന പട്ടിക വർഗ നഗറുകളിൽ സ്ഥിര താമസമുള്ളവർക്ക് നിയമനത്തിൽ മുൻഗണന. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25 ന് രാവിലെ 10 ന് മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ഹാജരാകണം.