ഇടുക്കി: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ അഴുത, ദേവികുളം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റിനെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വി.എച്ച്എസ്ഇ ലൈവ്‌സ്റ്റോക്ക്/ ഡെയറി പൗൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായിരിക്കുന്നതിനോടൊപ്പം കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് ഫാർമസി നഴ്‌സിങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നേടിയവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വി.എച്ച്എസ്ഇ ലൈവ്‌സ്റ്റോക്ക് ഡെയറി/ പൗൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായവരോ അല്ലെങ്കിൽ വിഎച്ച്എസ്ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ, സ്മാൾ ഫാർമർ എന്റർപ്രണർ എന്നിവയിൽ ഏതെങ്കിലും കോഴ്‌സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എൽ എം വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 22 ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.