പീരുമേട്:കുട്ടിക്കാനം ടൗണിൽ വ്യാപാരികളും നാട്ടുകാരും നേരിട്ടിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി.കഴിഞ്ഞദിവസം പീരുമേട്ടിൽ വെച്ച് നടന്ന വൈദ്യുതി വകുപ്പിന്റെ അദാലത്തിൽ പരാതി ബോധിപ്പിച്ചതോടെയാണ് നാളുകളായി കുട്ടിക്കാനത്തെ വ്യാപാരികളും പൊതു ജനങ്ങളും നേരിട്ട വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായത്.കുട്ടിക്കാനത്ത് വൈദ്യുതി തടസ്സം പതിവായി മാറിയിരുന്നു. ഇത് പ്രദേശത്തെ വ്യാപാരമേഖലയെ ഉൾപ്പടെ വലിയ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇതിനു കാരണം കഴിഞ്ഞ നാളിൽ ഇവിടെ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു ഇതിനുശേഷമാണ് വൈദ്യുതടസ്സം ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. ഈ ട്രാൻസ്‌ഫോർമറിലേക്ക് വൈദ്യുതി എത്തുന്ന ലൈനുകൾ പെരുവന്താനത്ത് നിന്നും വനത്തിനുള്ളിലൂടെയാണ് കടന്നുവരുന്നത്. മഴയും കാറ്റും ഉണ്ടാകുമ്പോൾ ഈ വൈദ്യുതി ലൈനുകൾ നിരന്തരം തകരാറിലാകുന്നു.മുൻപ് പീരുമേട്ടിൽ നിന്നും എത്തുന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് കുട്ടിക്കാനത്തും വൈദ്യുതി എത്തിച്ചിരുന്നത് എന്നാൽ ട്രാൻസ്‌ഫോർമർ പുതിയത് സ്ഥാപിച്ചതോടെ ഇത് മാറി ഇതോടെ വൈദ്യുതി മുടക്കവും പതിവായി വ്യാപാരി വ്യവസായി ഏകോപസമിതി കുടിക്കാനം യൂണിറ്റ് വിഷയത്തിൽ പ്രതിഷേധം ഉയർത്തി രംഗത്ത് വരികയും ചെയ്തിരുന്നു ഇതിനുശേഷം പീരുമേട് കെ.എസ്ഇ.ബിയിൽ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന വൈദ്യുതി അദാലത്തിൽ ഇവർ പരാതി നൽകിയത് ഇതിെന്റെ അടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.