തൊടുപുഴ: കർഷക ദിനത്തോടനുബന്ധിച്ച് കേരളാ കർഷക ഫെഡറേഷൻ തൊടുപുഴ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
വിതരണത്തിന്റെ ഉദ്ഘാടനം കർഷക ഫെഡറേഷൻ ചെയർമാൻ കെ. സുരേഷ് ബാബു നിർവ്വഹിച്ചു. സി.എം.പി ഏരിയാ സെക്രട്ടറി വി.ആർ. അതിൽ കുമാർ, കെ.കെ. ശ്രീജ, കൃഷ്ണൻ കണിയാപുരം, അരുൺ മോഹൻ, എസ്.കെ. മധു എന്നിവർ സംസാരിച്ചു.