vds

തൊടുപുഴ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പുവരുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർ മാത്രമല്ല ജനാധിപത്യത്തിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ള എല്ലാ ജനവിഭാഗങ്ങളും ഏറ്റെടുത്ത നേതാവായി രാഹുൽ ഗാന്ധി മാറിയതായും പ്രതിപക്ഷനേതാവ് പറഞ്ഞു. വോട്ടു കൊള്ളയ്‌ക്കെതിരെ രാഹുൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെയാകെ ഇളക്കിമറിക്കുകയാണ്. കാലാകാലങ്ങളായി വോട്ടർ പട്ടികയിൽ തിരിമറി നടത്തുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അടിത്തറ ഇളക്കാൻ ഈ പ്രക്ഷോഭത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജന. സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, എസ്. അശോകൻ, ഇ.എം. ആഗസ്തി, ജോയി തോമസ്, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, എം.ഡി. അർജുനൻ, ടി.ജെ. പീറ്റർ എന്നിവർ പ്രസംഗിച്ചു.