നെടുങ്കണ്ടം: കുമളി- മൂന്നാർ സംസ്ഥാനപാതയോരത്ത് നെടുങ്കണ്ടം ബി.എഡ് കോളജിന് സമീപം കൂറ്റൻപാറ അടർന്നു വീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. 10 അടിയോളം ഉയരവും 15 അടിയോളം വ്യാസവുമുള്ള പാറയാണ് റോഡരികിലേക്ക് പതിച്ചത്. ഉരുണ്ട് വന്ന പാറ തട്ടി റോഡരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് കേടുപാടുണ്ടായി. വാഹനത്തിരക്കേറിയ സംസ്ഥാന പാതയിലേക്ക് വീഴാതിരുന്നതിനാലാണ് അപകടം ഒഴിവായത്. അപകട ഭീഷണി ഉയർത്തി അടർന്നു വീഴാറായ വേറെയും പാറകൾ മേഖലയിലുണ്ട്.