upputhara
ഉപ്പുതറ കൃഷിഭവൻ പരിസരത്തെ വൈദ്യുതി പോസ്റ്റുകൾ കാടുകയറി മൂടിയ നിലയിൽ.

കട്ടപ്പന: ഉപ്പുതറ കൃഷിഭവൻ പരിസരത്തെ വൈദ്യുതി പോസ്റ്റുകൾ കാടുകയറി മൂടിയതോടെ അപകട ഭീഷണിയായി. പോസ്റ്റിൽ വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ടു ഫേസ് ലൈനുകൾ കടന്നുപോകുന്ന ഇലക്ട്രിക് പോസ്റ്റിൽ കാടുപടലങ്ങൾ കയറി മൂടിയിരിക്കുന്നതിനാൽ ഭയത്തോടെയാണ് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ പ്രദേശവാസികൾ ഇത് വഴി കടന്നു പോകുന്നത്. ഇതോടൊപ്പം മഴക്കാലമായാതിനാൽ പോസ്റ്റിൽ നിന്ന് വൈദ്യുതഘാതം ഏൽക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതുപോലെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അപകട ഭീഷണി ഉയർത്തി നിരവധി ഇലക്ട്രിക് പോസ്റ്റുകളും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തരമായി അപകടസാദ്ധ്യത ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.