കുമളി:കാർ ബൈക്കിലിടിച്ച് ബൈക്കിൽ യാത്ര ചെയ്ത രണ്ടുപേർ തെറിച്ചുവീണ് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30 യോടെ കുമളി കുളത്തു പാലത്ത് വച്ചായിരുന്നു സംഭവം.
കുമളി രണ്ടാം മൈൽ സ്വദേശികളായ ആരോമൽ, ശാലിനി എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പുറകിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

മദ്യപിച്ച്കാർ ഓടിച്ച വണ്ടിപ്പെരിയാർ സ്വദേശി ജെറിനെതിരെ പൊലിസ് കേസ് എടുത്തു.