പീരുമേട്: ഏലപ്പാറ ചെമ്മണ്ണ് ഗവ. ഹൈസ്‌കൂളിന് ഇടുക്കി പാക്കേജിൽ നിന്നും അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് സ്‌കൂൾ കെട്ടിടം, പാചകപ്പുര, ഊട്ടുപുര എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിസന്റ് മറിയാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൺ സുനിത മധു, വാർഡ് മെമ്പർ സരിത സുഭാഷ്, പീരുമേട് എ.ഇ.ഒ എം രമേശ്, പൊതുമരാമത്ത് എ.ഇ. അശ്വതി,സ്‌കൂൾ എച്ച്.എം വി.ബി. ബിനോജ്, പി.ടി.എ പ്രസിഡന്റ് ജോൺസൺ, അജയൻ, ഷൈജു , ജയൻ പി.എച്ച്. ഹസീന എന്നിവർ പ്രസംഗിച്ചു.