track
പെരുകോണി റസിഡൻസ് അസോസിയേഷൻ ഹാളിന്റെ ശിലാ സ്ഥാപനം കുമാരമംഗലം എം.കെ.എൻ.എം. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ആർ. കെ ദാസ് നിർവഹിക്കുന്നു.

ഒളമറ്റം: പെരുക്കോണി റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നിർമ്മിക്കുന്ന ഹാളിന്റെ ശിലാസ്ഥാപനം നടന്നു. ലൈബ്രറി റൂം, ഇന്റോർ ഷട്ടിൽ കോർട്ട്, ജിംനേഷ്യം പകൽവീട് അംഗങ്ങൾക്ക് ഒത്തുകൂടുന്നതിനായി മുറി എന്നിവ ഉൾക്കൊള്ളുന്നതാണ് ഹാൾ. കുമാരമംഗലം എം.കെ.എൻ.എം. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ആർ.കെ. ദാസ് ശിലാസ്ഥാപനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഹേമരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം മുൻസിസിപ്പൽ കൗൺസിലർ മിനി മധു ഉദ്ഘാടനം ചെയ്തു. ആർ.കെ. ദാസ് മുഖ്യപ്രഭാഷണം നടത്തി . റെസിഡൻസ് അസോസിയേഷന്റെ വെബ് സൈറ്റ് ഉദ്ഘാടനം ഷീബ ടോമി നിർവഹിച്ചു. അസോസിയേഷൻ ആരംഭിച്ച എന്റെ നാടിനായി എന്ന പദ്ധതിയുടെ ഉദ്ഘടാനം അജ്മി ഫ്‌ളോർ മിൽസ് ഡയറക്ടർ മുഹമ്മദ് അഫ്സൽ നിർവഹിച്ചു . മികച്ച വിജയം വരിച്ച വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പുരസ്‌കാരം മുനിസിപ്പൽ കൗൺസിലർ ഷീൻ വർഗീസ് വിതരണം ചെയ്തു. ട്രാക്ക് പ്രസിഡന്റ് ശശി ടി.എം. പ്രസംഗിച്ചു. സെക്രട്ടറി അബിൻ പി.എൻ. സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽ മാത്യു നന്ദിയും പറഞ്ഞു.