അടിമാലി: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ അടിമാലിയിൽ വയോജന സംഗമം സംഘടിപ്പിച്ചു.അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ലോക മുത്തശ്ശി മുത്തച്ഛന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായാണ് വയോജന ദിനം സംഘടിപ്പിച്ചത്.അടിമാലി സെന്റ് ജൂഡ് ഫൊറോന പള്ളിയിൽ നടന്ന സംഗമം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്. പൊതുസമ്മേളനത്തിൽ രൂപത മെത്രാൻ വയോജനങ്ങളെ ആദരിച്ചു. അടിമാലി സെന്റ് ജൂഡ് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. അടിമാലി ഫൊറോന വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. മാത്യു അഴകനാക്കുന്നേൽ, സി. പ്രദീപ സി.എം.സി, സി.സോഫിയ റോസ് സി.എം.സി എന്നിവർ പ്രസംഗിച്ചു.