ഇടുക്കി: 'ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം' എന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പൊതുവിഭാഗം പട്ടികജാതിവിഭാഗം ഭിന്നശേഷിക്കാരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകൾ വഴി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ നിർവഹണ ഉദ്യോഗസ്ഥനായ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് 25ന് വൈകുന്നേരം 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം ബന്ധപ്പെട്ട പഞ്ചായത്തുകളിൽ നിന്നോ, തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9496456464, 04862-228160