ഇടുക്കി:സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് സർക്കാർ ധനസഹായം നൽകുന്നു. അപേക്ഷാ ഫോറവും വിശദാംശങ്ങളും ജില്ല ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം 22 ന് 5ന് മുമ്പായി ജില്ല ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം.ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 85 ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41 ശതമാനം മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.