പീരുമേട്: ഇടുക്കി മെഡിക്കൽ കോളേജിന് പൂർണതോതിലുള്ള സ്റ്റാഫ് പാറ്റേൺ അനുവദിച്ച് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് കെ.ജി.എൻ.എ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പീരുമേട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ രജനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എച്ച് ഷൈല അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ ഷീമോൾ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.കെ സീമ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിവിധ ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ ട്രഷറർ ബിനുമോൾ ഗോപി കണക്ക് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എ.കവിത നന്ദിയും ഷേർളി പി സൈമൺ പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: കെ എച്ച് ഷൈല (പ്രസിഡന്റ് ), എസ് രാമുതായി, സ്മിത കുമാർ (വൈസ് പ്രസിഡന്റ്), സി.കെ സീമ (സെക്രട്ടറി), സഫ്ന സേവ്യർ, ടി.കെ സന്ധ്യ (ജോയിന്റ് സെക്രട്ടറി), ബിനുമോൾ ഗോപി (ട്രഷറർ)എന്നിവരടങ്ങുന്ന 22 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.