ഇടുക്കി: പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, എന്നീ ത്രിവത്സര ഡിപ്പോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒന്നാം വർഷത്തേക്ക് (റെഗുലർ) 30.08.2025 – വരെ, രണ്ടാം വർഷത്തേക്ക് നേരിട്ട് പ്രവേശനം നൽകുന്ന ലാറ്ററൽ എൻട്രി, എന്നീ വിഭാഗങ്ങളിൽ സെപ്തംബർ 15 വരെ സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. polyadmission.org വെബ് സൈറ്റിൽ ഓൺലൈൻ ആയോ, കോളേജിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിച്ചതിന് ശേഷം കോളേജിൽ നിർദിഷ്ട രേഖകളും ഫീസുമായി വന്ന് പ്രവർത്തി ദിവസങ്ങളിൽ അഡ്മിഷൻ എടുക്കാവുന്നതാണ്. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പുതിയ അപേക്ഷ സമർപ്പിക്കാതെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്. SC/ST/OEC/OBC- H വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 8547005084, 9947889441, 9496582763 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.