hobsonu

കട്ടപ്പന: ഉപ്പുതറ പത്തേക്കറിൽ വീടിനുള്ളിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പള്ളിപ്പറമ്പിൽ റെജിയുടെ മകൻ സോനു പി റെജിയാണ് (13) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ സഹോദരി സോന വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോനുവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് ഉപ്പുതറ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടി പൂർത്തീകരിച്ച് പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേരികുളം സെന്റ് മേരിസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഫോറൻസിക് സംഘം പരിശോധന നടത്തി.