neethimedical


തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം നീതി ലാബിനോട് അനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ജോർജ് കൊച്ചുപറമ്പിൽ നിർവഹിച്ചു .സെക്രട്ടറി സാജു വി .ചെമ്പരത്തി ,സീനിയർ കൺസൾട്ടന്റ് ഫിസിഷൻ ഡോ. ജോസ് പോൾ എം.ഡി സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.ടി. ആർ. ഭവാനി ,ഡോ. അമീഷ് പി ജോർജ് സംഘം വൈസ് പ്രസിഡന്റ് മാത്യു ജോൺ ഭരണസമിതി അംഗങ്ങളായ ഡെന്നി ജോസഫ് , ബോണി തോമസ് , ഔസേപ്പച്ചൻ ജോൺസൺ, മിനി ആന്റണി, റിനു റോയി ,ജലജാ ശശി , മുൻ പ്രസിഡന്റ് ബെന്നി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു, ഫിസിയോതെറാപ്പി യൂണിറ്റിന്റെ സേവനം തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ലഭ്യമാണ് .കൂടാതെ ആവശ്യ സാഹചര്യങ്ങളിൽ ഹോം കെയർ സർവ്വീസ് ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽലഭ്യമാണ്.