തൊടുപുഴ: മുഴുവൻ ജീവനക്കാർക്കും അദ്ധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ് .എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി
ബോണസ് അർഹത പരിധി എടുത്തുകളയണമെന്ന ആവശ്യം ദീർഘകാലമായി സംഘടന ഉന്നയിക്കപ്പെടുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലിരുന്ന കാലങ്ങളിലെല്ലാം അർഹതാ പരിധി ഉയർത്തി നിശ്ചയിക്കുവാനും ബോണസുംഉത്സവബത്തയും ഫെസ്റ്റിവൽ അഡ്വാൻസും കാലാനുസൃതമായി വർദ്ധിപ്പിക്കാനും തയ്യാറായിട്ടുണ്ട് യു ഡി എഫ് സർക്കാരുകളുടെ കാലഘട്ടങ്ങളിൽ ബോണസ് അർഹതാ പരിധി ഉയർത്തുകയോ തുക ഉയർത്തുകയെ ചെയ്യാതെ ആനുകൂല്യം നിഷേധിക്കുന്ന സമീപമനമാണ് സ്വീകരിച്ചിട്ടുള്ളത് ബോണസ് ആക്ട് ഭേദഗതി ചെയ്ത് ബോണസ് ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്
ഈ സാഹചര്യത്തിൽ മുഴുവൻ ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന യോഗം എൻ. ജി .ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .പീരുമേട് സിവിൽ സ്റ്റേഷനിൽ കെ .എസ്. ടി .എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം .രമേശ് ഇടുക്കി കളക്ട്രേറ്റിൽ എൻ .ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ നെടുങ്കണ്ടം സിവിൽ സ്റ്റേഷനിൽ കെ .ജി .ഒ. എ ജില്ലാ സെക്രട്ടറി പി .എസ് അബ്ദുൾ സമദ് , അടിമാലിയിൽ എൻ .ജി .ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി .എ ജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു