തൊടുപുഴ : തൊടുപുഴ നൃത്താഞ്ജലിയുടെ 21-ാം വാർഷികത്തോടനുബന്ധിച്ചുള്ള നൃത്ത സംഗീത ഉത്സവം മർച്ചൻ്റ് ട്രസ്റ്റ് ഹാളിൽ നടന്നു. പ്രശസ്തനർത്തകനും അദ്ധ്യാപകനുമായ സുദർശൻ കലാക്ഷേത്ര ഉദ്ഘാടനം ചെയ്തു. നൃത്താഞ്ജലി ഡയറക്ടർ സുനിൽകുമാറിന്റെ ആദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വി ഷാജി, സി. കെ.ലതീഷ്, അനുകുമാർ തൊടുപുഴ എന്നിവർ സംസാരിച്ചു. തുടർന്ന് സരിത സുനിൽ നൃത്തസംവിധാനം നിർവ്വഹിച്ച നൃത്ത സംഗീത പരിപാടിയും നടന്നു.