കട്ടപ്പന: ജനകീയസൂത്രണം പദ്ധതിപ്രകാരം കട്ടപ്പന നഗരസഭാപരിധിയിലെ കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ രാസവളം വിതരണം ചെയ്തു. ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 30 കർഷകർക്ക് വളം നൽകി. സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് ഒരുകർഷകന് 100 കിലോ ഫാക്ടംഫോസും 100 കിലോ പൊട്ടാഷുമാണ് വിതരണം ചെയ്തത്. 56 ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തി. പദ്ധതി കർഷകർക്ക് പ്രയോജനപ്പെടുമെന്ന് വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി പറഞ്ഞു. കൗൺസിലർമാരായ സിബി പാറപ്പായി, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടിൽ, കൃഷി ഓഫീസർ ആഗ്നസ് ജോസ്, കട്ടപ്പന സഹകരണ ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ്, ഹരി എസ് നായർ, ജോസ് ആനക്കല്ലിൽ എന്നിവർ പങ്കെടുത്തു.