കട്ടപ്പന: കെ.വി.വി.ഇഎസ് കട്ടപ്പന യൂണിറ്റ് 26ന് ഓണാഘോഷം സംഘടിപ്പിക്കും. കട്ടപ്പനയിലെ 25ലേറെ സംഘടനകളെയും ക്ലബ്ബുകളുടെയും സൊസൈറ്റികളെയും പങ്കെടുപ്പിച്ചാണ് ആഘോഷപരിപാടി. കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക ഓഫറുകളും ഉണ്ടാകും. 26 മുതൽ സെപ്തംബർ 30 വരെ കടകളിൽ പ്രത്യേക ഡിസ്‌കൗണ്ടുകളും ഒരുക്കും. 21ന് വൈകിട്ട് 7ന് മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും. യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷനായി. വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി, സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം കെ തോമസ്, കട്ടപ്പന യൂണിറ്റ് വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ്, നഗരസഭ കൗൺസിലർ ജോയി ആനിത്തോട്ടം, യൂണിറ്റ് ജനറൽ സെക്രട്ടറി ജോഷി കുട്ടട എന്നിവർ സംസാരിച്ചു.