തൊടുപുഴ:തൊടുപുഴ - കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ഇന്ന് ഉച്ചക്ക് 2ന് സിന്നമൺ കൗണ്ടിയിൽ ചേരും. കെ.പി.സി.സി,ഡി.സി.സി നേതാക്കൾ പങ്കെടുക്കും. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി സെക്രട്ടറിമാർ, ഡി.സി.സി അംഗങ്ങൾ, മണ്ഡലം കമ്മിറ്റി പ്രസിഡന്റ്മാർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടന സംസ്ഥാന - ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ പങ്കെടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റോബിൻ മൈലാടി അറിയിച്ചു.