saksharatha
സംസ്ഥാന സാക്ഷരതാമിഷൻ ഇടുക്കി ജില്ലയിൽ നടപ്പിലാക്കിയ ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ പരീക്ഷ കുടയത്തൂർ എൽ.ബി.എം.എം സ്‌കൂളിൽ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലിജോ ജോർജ്ജ് പഠിതാക്കൾക്ക് ചോദ്യ പുസ്തകം നല്കി ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ : കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷൻ ജില്ലയിൽ നടപ്പിലാക്കിയ ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ
പരീക്ഷയായ - മികവുത്സവം കുടയത്തൂർ എൽ.ബി.എം.എം സ്‌കൂളിൽ നടന്നു. സംസ്ഥാന സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലിജോ ജോർജ്ജ് പഠിതാക്കൾക്ക് ചോദ്യ പുസ്തകം നല്കി ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സെക്രട്ടറി പീതാംബരൻ സി.ഐ അദ്ധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം സ്വാഗതം പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പ്രതിനിധികളായ അനീഷ് ഉമ്മൻ, വി.കെ സുഭാഷ് , ജെമിനി ജോസഫ്, കെ.എസ് സാദിര , സീമ എബ്രാഹം, സുജാത ഷാജി, ഹസീന സലിം, പി.എസ് അർഷ് , ജയിംസ് ജോർജ്ജ് എന്നിവർ നേതൃത്വം നല്കി. ജില്ലയിൽ രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അദ്ധ്യാപക ഫോറവുമായി ചേർന്ന് കുടയത്തൂർ എൽ.ബി.എം.എം സ്‌കൂളിലാണ് പഠന ക്ലാസ്സുകൾ നടത്തിയത്.