rajiv-gandhi

തൊടുപുഴ : ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ എൺപത്തിയൊന്നാമത് ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയെ ഉന്നതിയിൽ എത്തിച്ച നേതാവാണ് രാജീവ് ഗാന്ധിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അനുസ്മരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ, കെ.പി.സി.സി അംഗങ്ങളായ എം.കെ പുരുഷോത്തമൻ, നിഷ സോമൻ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ ബെന്നി, ഡി.കെ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, ജാഫർ ഖാൻ മുഹമ്മദ്, വിനയവർദ്ധൻ ഘോഷ്, സുരേഷ് രാജു, റോബിൻ മൈലാടി, രാജേഷ് ബാബു, പ്രേംജി സുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

കട്ടപ്പനയിൽ

കട്ടപ്പന: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി സെന്റ് ജോൺസ് ഹോസ്പിറ്റലിൽ സദ്ഭാവനാ ദിനാചാരണം നടത്തി. എ.ഐ.സി.സി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം കൊണ്ട് അൻപത് വർഷത്തെ വികസനം രാജ്യത്തിന് സമ്മാനിച്ച ബൂസ്റ്റർ മിസൈൽ ആയിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സ്വപ്നം കാണാനും ലക്ഷ്യത്തിലേക്കെത്താനും കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് ഇ എം ആഗസ്തി പറഞ്ഞുരാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ രാജീവ് ഗാന്ധി രക്തദാന സേന ഉദ്ഘാടനം നടത്തി. തുടർന്ന് പ്രവർത്തകർ രക്തദാനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഹോസ്പിറ്റൽ പിആർഒ കിരൺ ജോർജ്, ജോമോൻ തെക്കേൽ, ഷാജി വെള്ളംമാക്കൽ, ബിജു വെളുത്തേടത്ത്, ജോസ് ആനക്കല്ലിൽ, ബിജു പൊന്നോലി, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം, ജിജി ചേലക്കാട്ട്, ബിജു കൈപ്പൻ, റിജോ കുഴിപ്പള്ളി, ജോപോൾ വയലിൽപുരയിടം എന്നിവർ പങ്കെടുത്തു.