lic
തൊടുപുഴ ബ്രാഞ്ച് ഓഫീസിന് മുമ്പിൽ ഇൻഷുറൻസ് ഏജന്റുമാർ ധർണ നടത്തിയ ധർണ വർക്കിംഗ് കമ്മിറ്റി അംഗം സി.കെ ലതീഷ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:ഇൻഷുറൻസിലെ വിദേശ നിക്ഷേപ പരിധി ഉയർത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബ്രാഞ്ച് ഓഫീസുകൾക്ക് മുമ്പിൽ ഇണഷുറൻസ് ഏജന്റുമാർ ധർണ നടത്തി. തൊടുപുഴ ബ്രാഞ്ച് ഓഫീസിനു മുമ്പിൽ വർക്കിംഗ് കമ്മിറ്റി അംഗം സി.കെ ലതീഷ് ഉദ്ഘാടനം ചെയ്തു. എൽ. ഐ. സി. പ്രീമിയത്തിനും പലിശക്കും ചുമത്തിയ ജി. എസ്. റ്റി. പിൻവലിക്കുക, ഏജന്റുമാരുടെ ഗ്രൂപ്പ് ഇൻഷുറൻസിന്റെ പ്രീമിയം കുറയ്ക്കുക, 85 വയസ്സുവരെ ഏജന്റുമാരെ അംഗങ്ങളാക്കുകയും, കവറേജ് ജീവിതകാലം മുഴുവൻ തുടരാനും അനുവദിക്കുക. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചകളിൽ അംഗീകരിച്ച ആവശ്യങ്ങൾ നടപ്പിലാക്കുക. എൽ.ഐ. സി. ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ. റ്റി. യു) സമർപ്പിച്ച ചാർട്ടർ ഓഫ് ഡിമാന്റ് അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ബ്രാഞ്ച് പ്രസിഡന്റ് ടി.എൻ. രാധാകൃഷ്ണ കൈമൾ അദ്ധ്യക്ഷനായി. ഡിവിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.ബി. ദിലീപ്കുമാർ, സനിൽ പി. കൊച്ചു കുന്നേൽ, ബ്രാഞ്ച് സെക്രട്ടറി കെ. സുനിൽകുമാർ, ട്രഷറർ പി.ജി.സലീല, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഒ. ജോർജ് എന്നിവർ സംസാരിച്ചു.