kc-m

ചെറുതോണി :കേരള കോൺഗ്രസ്സ് (എം) കൊന്നത്തടി മണ്ഡലം കൺവെൻഷൻ നടത്തി.ആദ്യകാല കുടിയേറ്റ കർഷകരെ ആദരിച്ചുകൊണ്ടാരംഭിച്ച യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിൽസൺ മുത്തുകന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യ പ്രഭാഷണം നടത്തി .നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല,ടി.പി മൽക്ക, ജെയിംസ് മ്ലാക്കുഴി, ജോർജ് അമ്പഴം, ബേബി കോലത്ത്പടവിൽ,കെ.ഇ ദേവരാജൻ കൊളപ്പുറം ,ജോസഫ് സേവ്യർ മാലികുടിയിൽ ,ബിനു അമ്പാട്ട്, ഷാജി കോച്ചേരി, മേരി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു