building
കരിന്തിരി പാലത്തിനുസമീപം പണി പൂർത്തിയാകാത്ത ശുചിത്വ മിഷൻ നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം.

കട്ടപ്പന: ഏലപ്പാറ കരിന്തിരി പാലത്തിനു സമീപം ശുചിത്വ മിഷൻ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നില്ലെന്ന് ആക്ഷേപം. മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത കെട്ടിടത്തിൽ സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമാണ്. ശുചിത്വ മിഷന്റെ 22 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ 80 ശതമാനം പണിയും പൂർത്തിയായതാണ്. വൈദ്യുതി, വെള്ളം എന്നിവ കൂടി ലഭ്യമാക്കിയാൽ പൊതുജനങ്ങൾക്കായി തുറന്നു നൽകാനാകും. തടസങ്ങൾ പരിഹരിച്ച് നിർമാണം പൂർത്തിയാക്കി പദ്ധതി പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്ന് പഞ്ചായത്തംഗം അറിയിച്ചു.