കട്ടപ്പന: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കട്ടപ്പന ഭൂമി പതിവ് ഓഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ടി.ആർ .ശശിധരൻ ഉദ്ഘാടനം ചെയ്തു. കുടിശിക പെൻഷനുകൾ ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് മിനിമം ബോണസ് 3000 രൂപ ഓണത്തിനു മുമ്പ് അനുവദിക്കുക, പെൻഷൻ തുക ആറായിരം രൂപയായി ഉയർത്തുക, മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, സെസ് പിരിവ് രണ്ട് ശതമാനമാക്കി ഉയർത്തി പിരിവ് ഊർജ്ജിതപ്പെടുത്തുക, നിർമ്മാണ തൊഴിലാളി ക്ഷേമനിധിയെ സർക്കാർ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. വൈസ് പ്രസിഡന്റ് സജി വേമ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിലംഗം പി.ജെ .റെജി, യൂണിയൻ സെക്രട്ടറി രഘു കുന്നുംപുറം, ജില്ലാ കൗൺസിൽ അംഗങ്ങളായ എം .ജെ വർഗീസ്, ജിത്ത് വെളുത്തേടത്ത് എന്നിവർ സംസാരിച്ചു. ഏ.മോഹനൻ, കെ .ജെ സ്‌കറിയ, ലീലാമ്മ വിജയപ്പൻ, മറിയാമ്മ വർഗീസ്, സുമ തങ്കപ്പൻ, വർഗീസ് മാത്യു, റോസമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകി.