ഇടുക്കി: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും അടിമാലി കല്ലാർകുട്ടി റോഡിൽ പാലക്കാടൻ ആയുർവേദ ഹോസ്പിറ്റലിന് എതിർവശം ദ്വിദിന ഓണം ഖാദി വിപണന മേള സംഘടിപ്പിക്കും. റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് പീസുകൾ, ചുരിദാർ തുണിത്തരങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ ആകർഷകമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും സർക്കാർ, അർധസർക്കാർ, പൊതമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.